Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പള്ളിയാട് എസ്.എന്‍.യൂ.പി സ്‌കൂളിന് ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ കൈത്താങ്ങ്.
27/02/2019
പള്ളിയാട് എസ്.എന്‍.യൂ.പി സ്‌കൂളിന് ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ ധനസഹായം ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറുന്നു.

വൈക്കം: പള്ളിയാട് എസ്.എന്‍.യൂ.പി സ്‌കൂളിന് ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ കൈത്താങ്ങ്. സഹജീവികളോടുള്ള സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ സമാഹരിച്ച തുകയിലൊരു ഭാഗം വിഷമത അനുഭവിക്കുന്ന മറ്റ് മേഖലകള്‍ക്കും താങ്ങേകുകയാണ്. പള്ളിയാട് എസ്.എന്‍.യൂ.പി സ്‌കൂളിലെ ജൂബിലി സ്മാരക കെട്ടിട നിര്‍മ്മാണത്തിന് സാന്ത്വനം പദ്ധതിയില്‍ നിന്നും തുക കൈമാറി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു സ്‌കൂള്‍ മാനേജര്‍ റ്റി.പി സുഖലാല്‍, പ്രഥമാധ്യാപിക റ്റി.ലീന എന്നിവര്‍ക്ക് തുക കൈമാറി. ആശ്രമം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ കെ.വി പ്രദീപ് കുമാര്‍, പി.ആര്‍ ബിജി, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍, കോര്‍ഡിനേറ്റര്‍ പ്രിയാ ഭാസ്‌ക്കര്‍, പി.ടി.എ പ്രസിഡന്റ് വി.വി കനകാംബരന്‍ എന്നിവര്‍ പങ്കെടുത്തു.