Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.വി കനാലിന്റെ ആഴം കൂട്ടി സംരക്ഷിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍
26/02/2019
തലയാഴം പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അഗ്രോ സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനത്തിനെത്തിയ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനെ പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി സ്വീകരിക്കുന്നു.

വൈക്കം: അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ ഇരിപ്പൂ കൃഷിക്ക് പ്രധാന തടസ്സമായ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനു കെ.വി കനാലിന്റെ ആഴം കൂട്ടി സംരക്ഷിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. തലയാഴം പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അഗ്രോ സര്‍വീസ് സെന്ററിന്റെയും കേരഗ്രാമം പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പങ്കാളിത്തത്തോടെയും ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെയും പദ്ധതി നടപ്പിലാക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തരിശ് കിടക്കുന്ന തലയാഴത്തെ 143 ഹെക്ടറോളം കരിനിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. ഇതിനു സര്‍വേ പൂര്‍ത്തിയാക്കി എസ്റ്റിമേറ്റ് എടുത്തു സമര്‍പ്പിക്കുന്നതിനു കൃഷിവകുപ്പ് ജില്ലാ എഞ്ചിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.വി കനാല്‍ ആഴം കൂട്ടുന്നതോടെ അപ്പര്‍ കുട്ടനാട്ടിലെ തലയാഴം ,വെച്ചൂര്‍, കല്ലറ പഞ്ചായത്തുകളിലെ നൂറുകണക്കിനു കര്‍ഷകര്‍ക്കാണ് ഗുണം ലഭിക്കുന്നത്. പദ്ധതി ജനകീയമായി നടപ്പാക്കുന്നതിന്റെ ഭാഗമായി തലയാഴം ഗ്രാമപഞ്ചായത്തു ഹാളില്‍ മാര്‍ച്ച് രണ്ടിന് മൂന്നു പഞ്ചായത്തുകളുടെയും യോഗം വിളിച്ചുചേര്‍ക്കുമെന്ന് സി.കെ ആശ എം.എല്‍.എ അറിയിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി, വൈസ് പ്രസിഡന്റ് ജി.റെജിമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഷാജി എന്നിവര്‍ പങ്കെടുത്തു.