Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരിത്രവും ചരിത്രനായകന്‍മാരും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
26/02/2019
സംസ്ഥാന പുരാരേഖാ വകുപ്പ് വൈക്കം സത്യാഗ്രഹ സ്മാരക മ്യൂസിയത്തിന്റെ സജ്ജീകരണവുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചരിത്രവും ചരിത്രനായകന്‍മാരും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതും ഓര്‍മ്മപ്പെടുത്തേണ്ടതും വര്‍ത്തമാനകാലത്തെ അനിവാര്യമായ ദൗത്യമാണെന്ന് പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വൈക്കം സത്യാഗ്രഹ സ്മാരക മ്യൂസിയത്തിന്റെ സജ്ജീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പുരാരേഖാ വകുപ്പ് സത്യാഗ്രഹ സ്മാരക ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചരിത്രത്തിന്റെ ഭാഗമായ വൈക്കം സത്യാഗ്രഹത്തെയും ചരിത്രനായകരെയും തമസ്‌ക്കരിക്കുവാനും വളച്ചൊടിക്കാനുമുള്ള ചില മേഖലകളില്‍ നിന്നുള്ള ശ്രമങ്ങളെ പുതിയ തലമുറ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. വൈക്കം സത്യാഗ്രഹ സ്മരണ നിലനിര്‍ത്തുന്നതിനും നവോത്ഥാന മൂല്യങ്ങള്‍ വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനുമായി വൈക്കത്ത് സത്യാഗ്രഹ ചരിത്രമ്യൂസിയം സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടിയുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍, നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി.സുഗതന്‍, കെ.കെ രഞ്ജിത്ത്, കൗണ്‍സിലര്‍ ആര്‍.സന്തോഷ്, പി.ജി ഗോപി, ആര്‍.ചന്ദ്രന്‍പിള്ള, ഡോ. എസ്.ശിവദാസന്‍, സണ്ണി എം കപിക്കാട്, പി.കെ സജീവ് എന്നിവര്‍ പ്രസംഗിച്ചു.