Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുഖ്യമന്ത്രി നടത്തിയ ബജററ് പ്രഖ്യാപനങ്ങളില്‍ വൈക്കത്തോട് കാണിച്ച കടുത്ത അവഗണന മണ്ഡലത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെ.അജിത്ത് എം.എല്‍.എ.
15/02/2016

മുഖ്യമന്ത്രി നടത്തിയ ബജററ് പ്രഖ്യാപനങ്ങളില്‍ വൈക്കത്തോട് കാണിച്ച കടുത്ത അവഗണന മണ്ഡലത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെ.അജിത്ത് എം.എല്‍.എ. പരമ്പരാഗത ഇടതുപക്ഷ മണ്ഡലമായ വൈക്കത്തോടുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് ബജററില്‍ വെളിവാകുന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട ബജററ് പ്രസംഗത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായ കുറേ പ്രഖ്യാപനങ്ങള്‍ മാത്രമാണുള്ളത്. വൈക്കം-തൃപ്പൂണിത്തുറ റോഡ് നാല് വരിയാക്കുമെന്നതും കോട്ടയം-വൈക്കം ജലപാത സംബന്ധിച്ചും മാത്രമാണ് വൈക്കത്തെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍. കഴിഞ്ഞ നാല് തവണയും വൈക്കത്തോടുകാണിച്ച അവഗണനയുടെ തുടര്‍ച്ചയാണ് ഈ ബജററിലും ഉള്ളതെന്ന് എം.എല്‍.എ ആരോപിച്ചു. നാളുകള്‍ക്ക് മുന്‍പുതന്നെ ബജററില്‍ ഉള്‍പ്പെടുത്തേണ്ട വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണ്. വൈക്കം-വെച്ചൂര്‍ റോഡ് ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളുടെ വികസനം, അക്കരപ്പാടം, മൂലേക്കടവ്, അഞ്ചുമന, വാലേല്‍ പാലങ്ങളുടെ നിര്‍മാണം, ടൂറിസം വികസനം, വിവിധ സ്‌ക്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം എന്നിവയെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും മുന്‍ധനമന്ത്രി കെ.എം മാണിയുടെ പാത തന്നെയാണ് മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ഇത്തരത്തില്‍ മണ്ഡലത്തോടു കാണിക്കുന്ന അവഗണനക്കെതിരെയുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധം വരുംനാളുകളില്‍ യു.ഡി.എഫ് തിരിച്ചറിയുമെന്നും കെ.അജിത്ത് എം.എല്‍.എ പറഞ്ഞു.