Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തും
26/02/2019

വൈക്കം: വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത് നശിപ്പിച്ചു കൊണ്ടുള്ള അശാസ്ത്രീയമായ മത്സ്യബന്ധനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തലയാഴം ഇലക്ട്രിസിറ്റി ഓഫീസിലേക്ക് തലയാഴം പഞ്ചായത്ത് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികളുടെ വമ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. 28ന് രാവിലെ 10 മണിക്ക് നടത്തുന്ന മാര്‍ച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് മത്സ്യതൊഴിലാളി ഫെഡറേഷന്‍ എ.ഐ.റ്റി.യൂ.സി ജില്ലാ സെക്രട്ടറി ഡി.ബാബു, മത്സ്യതൊഴിലാളി ഫെഡറേഷന്‍ സി.ഐ.റ്റി.യൂ.സി ജില്ലാ സെക്രട്ടറി കെ.കെ രമേശന്‍, എം.കെ രാജു, എന്‍.സി സുകുമാരന്‍, റ്റി.സി പുഷ്പരാജന്‍, എ.പി ജനാര്‍ദ്ദനന്‍, പി.എസ് ചന്ദ്രന്‍, എന്‍.എസ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.