Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി.
26/02/2019
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്ക് എസ്.ഐ എസ്.പ്രദീപ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു.

വൈക്കം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പ്രഥമ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. എം.എല്‍.എ സി.കെ ആശ സല്യൂട്ട് സ്വീകരിക്കുകയും കേഡറ്റുകള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തി. പതാക ഉയര്‍ത്തല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വ്വഹിച്ചു. വൈക്കം എസ്.ഐ എസ്.പ്രദീപ് കേഡറ്റുകള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് ജി വാസു, എ.ഇ.ഒ പ്രീത രാമചന്ദ്രന്‍, ബി.പി.ഒ റ്റി.കെ സുവര്‍ണ്ണന്‍, പി.റ്റി.എ പ്രസിഡന്റ് റ്റി.ജി പ്രേംനാഥ്, ഹെഡ്മാസ്റ്റര്‍ എസ്.ബാഹുലേയന്‍, പ്രിന്‍സിപ്പാള്‍ കെ.ശശികല, പൂര്‍വ്വവിദ്യാര്‍ത്ഥി പ്രസിഡന്റ് അഡ്വ. പി.വേണു, സെക്രട്ടറി മനോജ് കുമാര്‍, സി.പി.ഒ പ്രസാദ്.റ്റി, എ.സി.പി.ഒ റസീന ബീഗം എന്നിവര്‍ പങ്കെടുത്തു.