Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനമൈത്രിഭവന്റെ താക്കോല്‍ദാനം നടത്തി
25/02/2019
ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ടി.വി പുരം കൊന്നശ്ശേരി സുധീഷിന് നിര്‍മ്മിച്ചു നല്‍കിയ ജനമൈത്രി ഭവന്റെ താക്കോല്‍ദാനം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: ടി.വി പുരം പഞ്ചായത്തിലെ കൊന്നശ്ശേരി സുധീഷിന് ജനമൈത്രി പോലീസ് നിര്‍മ്മിച്ചു നല്‍കുന്ന ജനമൈത്രിഭവന്റെ താക്കോല്‍ദാനം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നിര്‍വഹിച്ചു. കൈകാലുകളുടെ ശേഷി നഷ്ടപ്പെട്ട് പന്ത്രണ്ട് വര്‍ഷമായി രോഗശയ്യയില്‍ കഴിയുകയായിരുന്നു സുധീഷ്. സുരക്ഷിതമായി തലചായ്ക്കാന്‍ ഇടമില്ലാത്ത സാഹചര്യത്തില്‍ സുമനസ്സുകളിടെ കാരുണ്യം കൊണ്ടാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സുധീഷിന് ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി കെ.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി പോലീസിന്റെ സേവന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന ജനമൈത്രി പോലീസ് സി.ആര്‍.ഒ കെ.വി സന്തോഷിനെ ചടങ്ങില്‍ ആദരിച്ചു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോദ് പിള്ള, ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ്, പഞ്ചായത്ത് മെമ്പര്‍ രാഖി സജീഷ്, സെബാസ്റ്റ്യന്‍, എം.എസ് തിരുമേനി, കെ.ശിവപ്രസാദ്, പി.എം സന്തോഷ ്കുമാര്‍, നഗരസഭ കൗണ്‍സിലര്‍ ആര്‍. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.