Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ കോട്ടയം ജില്ലാ സമ്മേളനം നടത്തി.
25/02/2019
കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ കോട്ടയം ജില്ലാ സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ കോട്ടയം ജില്ലാ സമ്മേളനം സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടത്തി. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യണമെന്നും പെന്‍ഷന്‍ പരിഷ്‌ക്കരണം അടിയന്തിരമായി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എന്‍ ജോഷിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ റ്റി.പി ബാലകൃഷ്ണന്‍, കെ.എം മുരളീധരന്‍, കെ.ജോണ്‍, അഡ്വ. പി.എ മുഹമ്മദ് അഷ്‌റഫ്, എ.വി ഓമനക്കുട്ടന്‍, എ.കെ ഭാസ്‌ക്കരന്‍, കെ.റ്റി പൊന്നന്‍, എം.കെ പീതാംബരന്‍, കെ.സി കുമാരന്‍, ചന്ദ്രസേനക്കുറുപ്പ്, എന്‍.ശിശുപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.