Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നത്ത് പത്മനാഭന്റെ ചരമവാര്‍ഷികാനുസ്മരണം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു.
25/02/2019
മന്നത്ത് ആചാര്യന്റെ ചരമവാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ച് വടക്കേകവലയില്‍ മന്നം പ്രതിമാ സമുച്ചയത്തില്‍ ഉപവാസവും സമൂഹപ്രാര്‍ത്ഥനയും നടത്തുന്നു.

വൈക്കം: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ചരമവാര്‍ഷികാനുസ്മരണം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെയും 97 കരയോഗങ്ങളുടെയും നേതൃത്വത്തിലാണ് അനുസ്മരണം നടത്തിയത്. ഓരോ കരയോഗങ്ങളിലും മന്നത്ത് ആചാര്യന്റെ ഛായചിത്രം അലങ്കരിച്ചു വച്ചു ദീപം തെളിയിച്ച് പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി. താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ വടക്കേകവലയില്‍ മന്നം പ്രതിമാസമുച്ചയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സമൂഹ പ്രാര്‍ത്ഥന, ഭക്തിഗാനാലാപനം, പുഷ്പാര്‍ച്ചന, ഉപവാസം എന്നിവ നടത്തി. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍, സെക്രട്ടറി കെ.വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് എസ്.മധു, വനിതാ സമാജം പ്രസിഡന്റ് ശ്രീലേഖ മണിലാല്‍, സെക്രട്ടറി റ്റി.ആര്‍ ഇന്ദിരാമണി, യൂണിയന്‍ ഭാരവാഹികള്‍, പ്രതിനിധി സഭാംഗങ്ങള്‍, വനിതാ സമാജം ഭാരവാഹികള്‍, വിവിധ കരയോഗങ്ങളിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.