Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച ആധുനിക സംവിധാനമുളള മോര്‍ച്ചറിയുടെ ഉദ്ഘാടനം നടത്തി
25/02/2019
താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ നിര്‍മ്മിച്ച് ആധുനിക സംവിധാനമുള്ള മോര്‍ച്ചറിയുടെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിര്‍വഹിക്കുന്നു.

വൈക്കം: താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ നിര്‍മ്മിച്ച ആധുനിക സംവിധാനമുളള മോര്‍ച്ചറിയുടെ ഉദ്ഘാടനം ജോസ്.കെ മാണി എം.പി നിര്‍വ്വഹിച്ചു. എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപാ ചെലവഴിച്ചാണ് മോര്‍ച്ചറി നിര്‍മ്മിച്ചത്. താലൂക്ക് ആശുപത്രിക്ക് ആധുനിക നിലവാരമുള്ള ആംബുലന്‍സും ഉടനെ നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയും ആശുപത്രി അധികൃതരും ആംബുലന്‍സിന്റെ അനിവാര്യത എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പുതിയ ആംബുലന്‍സ് വാഗ്ദാനം ചെയ്തത്. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഗീത കെ നായര്‍, ബിജു വി കണ്ണേഴന്‍, അഡ്വ. വി.വി സത്യന്‍, അക്കരപ്പാടം ശശി, പോള്‍സണ്‍ ജോസപ്, കെ.പി സതീശന്‍, മാധവന്‍കുട്ടി കറുകയില്‍, ഡോ. എസ്.കെ ഷീബ എന്നിവര്‍ പ്രസംഗിച്ചു.