Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ത്രീ സൗഹൃദ ബ്ലോക്ക് പ്രഖ്യാപനം നടത്തി.
25/02/2019

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ബ്ലോക്ക് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സ്ത്രീ സൗഹൃദ ബ്ലോക്ക് പ്രഖ്യാപനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ സ്വാഗതം ആശംസിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനുജി പ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി.കെ രാജു, ഭാസ്‌ക്കരന്‍, ഷീല ശശിധരന്‍, ഷിബുകെ.എസ്, കെ.എന്‍ നടേശന്‍, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശകുന്തള, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണസമിതി അംഗങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, സ്റ്റാര്‍ട്ട് അപ് വില്ലേജ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.