Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
23/02/2019
വീരമൃത്യൂ വരിച്ച ധീരജവാന്‍മാര്‍ക്ക് ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ പ്രഥമാധ്യാപിക പി.ആര്‍ ബിജി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കാശ്മീരില്‍ വീരമൃത്യൂ വരിച്ച ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രണ്ടു വര്‍ഷക്കാലം കൊണ്ടു പരിശീലനം പൂര്‍ത്തിയാക്കിയ 44 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡിനോടനുബന്ധിച്ചാണ് ധീരജവാന്‍മാരെ അനുസ്മരിച്ചത്. പ്രഥമാധ്യാപിക പി.ആര്‍ ബിജി ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പുഷ്പാര്‍ച്ചന നടത്തി. വൈക്കം വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐസക് തോമസ്, കൗണ്‍സിലര്‍ ബിജു വി കണ്ണേഴന്‍, പി.ടി.എ പ്രസിഡന്റ് വി.വി കനകാംബരന്‍, ജനമൈത്രി സി.ആര്‍.ഒ കെ.വി സന്തോഷ്, സ്റ്റുഡന്റ്് പോലീസ് സി.പി.ഒ സാബു കോക്കാട്ട്, അമൃത പാര്‍വ്വതി, ടി.ശ്രീനി, ടി.രാജേഷ്, പ്രീതി വി പ്രഭ എന്നിവര്‍ പങ്കെടുത്തു.