Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് പുതിയ ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെന്ന് എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം കണ്‍വെന്‍ഷന്‍
15/02/2016
എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം കണ്‍വന്‍ഷന്‍ കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കത്ത് പുതിയ ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെന്ന് എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന വൈക്കത്ത് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിവാര്യമാണ്. നിലവില്‍ രണ്ട് കോളേജുകള്‍ മാത്രമാണ് വൈക്കത്തുള്ളത്. വൈക്കത്തുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി ദൂരസ്ഥലങ്ങളെ ആണ് കാലങ്ങളായി ആശ്രയിക്കുന്നത്. സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലുള്ള ധാരാളം ആളുകള്‍ അധിവസിക്കുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കപ്പെടാത്തത് കടുത്ത അവഗണന ആണെന്ന് എ.ഐ.എസ്.എഫ് മണ്ഡലം കണ്‍വെന്‍ഷന്‍ ആരോപിച്ചു. കണ്‍വെന്‍ഷനെ തുടര്‍ന്ന് ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ കള്ളക്കേസില്‍ പെടുത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്‍വെന്‍ഷനില്‍ മണ്ഡലം പ്രസിഡന്റ് അരുണ്‍ജിത്ത്.എല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷാജൊ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ഡി.ബാബുരാജ്, സാബു.പി.മണലൊടി, അഡ്വ.എ.മനാഫ്, ഋഷിരാജ്, കെ.കെ.അനില്‍, അര്‍ജ്ജുന്‍.പി.എസ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി അരുണ്‍ജിത്ത് (പ്രസിഡന്റ്), അനന്തകൃഷ്ണന്‍ (സെക്രട്ടറി), അഭിജിത്ത്, രജനീഷ് (വൈസ് പ്രസിഡന്റ്), അരുണ്‍കുമാര്‍, അമൃത (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന 21 അംഗ കമ്മററിയെ തിരഞ്ഞെടുത്തു.