Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തകയോഗം നടത്തി.
23/02/2019
തലയോലപ്പറമ്പ് മേഖല എന്‍.എസ്.എസ് വനിതാസമാജം പ്രവര്‍ത്തകയോഗം യൂണിയന്‍ സെക്രട്ടറി റ്റി.ആര്‍ ഇന്ദിരാമണി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയനില്‍പ്പെട്ട വനിതാ സമാജങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായി തലയോലപ്പറമ്പ് മേഖല വനിതാ സമാജങ്ങളുടെ പ്രവര്‍ത്തകയോഗം നടത്തി. വനിതാ യൂണിയന്‍ സെക്രട്ടറി റ്റി.ആര്‍ ഇന്ദിരാമണി ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് കരയോഗം ഹാളില്‍ നടന്ന യോഗത്തില്‍ വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, പി.എന്‍ രാധാകൃഷ്ണന്‍, കെ.എസ് സാജുമോന്‍, പി.പ്രേംകുമാര്‍, സുരേഷ് എസ്.മുരുകേശ്, ഉണ്ണികൃഷ്ണന്‍ നായര്‍, പി.എസ് വേണുഗോപാല്‍, കരയോഗം പ്രസിഡന്റ് വിജയകുമാര്‍, സെക്രട്ടറി വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. മറവന്‍തുരുത്ത് എന്‍.എസ്.എസ് മേഖല വനിതാ സമാജം ഭാരവാഹികളുടെ യോഗം എച്ച്.ആര്‍ സെന്റര്‍ ഹാളില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, പി.എന്‍ രാധാകൃഷ്ണന്‍, എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.