Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചേരമ സാംബവ ഡവലപ്പ്‌മെന്റ് സൊസൈറ്റി വൈക്കം താലൂക്ക് സമ്മേളനം നടത്തി.
23/02/2019
ചേരമ സാംബവ ഡവലപ്പ്‌മെന്റ് സൊസൈറ്റി വൈക്കം താലൂക്ക് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക ഘോഷയാത്ര

വൈക്കം: ചേരമ സാംബവ ഡവലപ്പ്‌മെന്റ് സൊസൈറ്റി വൈക്കം താലൂക്ക് സമ്മേളനം നടത്തി. സമ്മേളത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്ര ആള്‍ബലം കൊണ്ടും സംഘടനാശേഷി കൊണ്ടുംശ്രദ്ധേയമായി. വടക്കേകവലയില്‍ നിന്നാണ് സമ്മേളനസ്ഥലമായ ബോട്ടുജെട്ടി മൈതാനത്തിലേക്ക് ഘോഷയാത്ര നടത്തിയത്. താലൂക്ക് വൈസ് പ്രസിഡന്റ് വി.വി തമ്പി ഫഌഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളും, നിശ്ചലദൃശ്യങ്ങളും, തെയ്യവും ഘോഷയാത്രയില്‍ ഉണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ്, താലൂക്ക് പ്രസിഡന്റ് സി.ജെ ജോമോന്‍, എം.എസ് സജന്‍, വി.കെ തങ്കപ്പന്‍, ചിത്ര വിശ്വന്‍, ഷിജു സോമനാഥ്, സിബി മാഞ്ഞൂര്‍, ബൈജു റ്റി ജോണ്‍, സണ്ണി കൊട്ടാരം, സുജാമ്മ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. ബോട്ടുജെട്ടി മൈതാനിയില്‍ ആമചാടി തേവന്‍നഗറില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സി.ജെ ജോമോന്‍ അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ സഹായ നിധി ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നടത്തി. ആംബുലന്‍സ് ഫണ്ട് ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. വി.വി തമ്പി, സിബി മാഞ്ഞൂര്‍, എം.എസ് സജന്‍, വി.കെ തങ്കപ്പന്‍, ചിത്രവിശ്വന്‍, സണ്ണി കൊട്ടാരം, സത്യന്‍ മാവടി, കെ.വി സജിമോന്‍, ബൈജു റ്റി ജോണ്‍, സരിത മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.