Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് സ്വയം ഒഴിവാകാന്‍ അവസരം
23/02/2019

വൈക്കം: താലൂക്കില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് 28 വരെ സ്വയം ഒഴിവാകാന്‍ അവസരം. റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ശരിയായ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ ചെയ്തതുമൂലം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍, നാലുചക്ര വാഹനമുള്ളവര്‍, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി ഒരേക്കറിനുമേല്‍ വസ്തു സ്വന്തമായുള്ളവര്‍, ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ആകെ അംഗങ്ങളുടെ പ്രതിമാസ വരുമാനം 25000 രൂപയില്‍ കൂടുതലുള്ളവര്‍, സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിയുള്ള അംഗങ്ങള്‍, ആദായനികുതി നല്‍കുന്നവര്‍, പ്രവാസികള്‍ എന്നിവരില്‍ ഉള്‍പ്പെട്ടവര്‍ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിലനിര്‍ത്തുന്നത് മൂന്നു വര്‍ഷം വരെ കഠിന തടവോ കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയ റേഷന്‍ സാധനങ്ങളുടെ യഥാര്‍ത്ഥവില ഈടാക്കുകയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണ്. 28നകം സ്വയം ഒഴിവാകുന്നവര്‍ക്കെതിരെ ശിക്ഷാനടപടി ഉണ്ടായിരിക്കുന്നതല്ല. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവസം വെച്ചിരിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാവുന്നതാണ്. ഫോണ്‍: വെച്ചൂര്‍, തലയാഴം, കല്ലറ, ടി.വി പുരം പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടവര്‍ -9188527671, നഗരസഭ, ഉദയനാപുരം -9188527668, ചെമ്പ്, മറവന്‍തുരുത്ത്, തലയോലപ്പറമ്പ്, വെള്ളൂര്‍ -9188527669, കടുത്തുരുത്തി, മാഞ്ഞൂര്‍, ഞീഴൂര്‍ -9188527670.