Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യമരുന്ന് വിതരണവും നടത്തി.
23/02/2019

വൈക്കം: വൈക്കം മുന്‍സിപ്പാലിറ്റിയുടെയും വൈക്കം താലൂക്ക് ആയുര്‍വേദാശുപത്രിയുടെയും കൈരളി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യമരുന്ന് വിതരണവും നടത്തി. പോളശ്ശേരി പ്രാര്‍ത്ഥനാലയത്തില്‍ വച്ചു നടത്തിയ ക്യാമ്പ് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് രാമചന്ദ്രന്‍ സ്വാഗതമാശംസിച്ചു. താലൂക്ക് ആയുര്‍വേദ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി അനില്‍കുമാര്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, കിഷോര്‍ കുമാര്‍, സെല്‍ബി ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.