Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചിത്രരചനാമത്സരം സംഘടിപ്പിക്കും
23/02/2019

വൈക്കം: പ്രകൃതിയില്‍ നിന്നുള്ള ഔഷധ ഗുണം ജനങ്ങളില്‍ എത്തിക്കുക എന്ന സന്ദേശമുയര്‍ത്തി ഹീരാ ഹെല്‍ബല്‍സിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. 24ന് രാവിലെ 10ന് വൈക്കം സത്യാഗ്രഹ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചിത്രരചനാ മത്സരത്തില്‍ എല്‍.കെ.ജി, യൂ.കെ.ജി, എല്‍.പി, യൂ.പി, എച്ച്.എസ് വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മത്സരത്തില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൊമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. ആര്‍ട്ടിസ്റ്റ് കേരളവര്‍മ്മ, വൈക്കം ഡി.വൈ.എസ്.പി കെ.സുബാഷ്, നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഹീരാഹെര്‍ബല്‍സ് മാനേജിംഗ് ഡയറക്ടര്‍ വിധു ലക്ഷ്മി, രാധാകൃഷ്ണന്‍ നായര്‍, സുധീഷ് എന്നിവരാണ് സംഘാടകര്‍.