Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍കാര്‍ഡുകളുടെ വിതരണം തിങ്കളാഴ്ച മുതല്‍
23/02/2019

വൈക്കം: വൈക്കം താലൂക്കില്‍ 2019 ജനുവരി മാസം വരെ പുതിയ കാര്‍ഡിനപേക്ഷിച്ചിരുന്നവരില്‍ അപാകതകളൊന്നിമില്ലാത്ത അപേക്ഷകള്‍ പ്രകാരമുള്ള റേഷന്‍കാര്‍ഡുകളുടെ വിതരണം തിങ്കളാഴ്ച മുതല്‍ തുടങ്ങും. 25-ാം തീയതി തിങ്കളാഴ്ച വെച്ചൂര്‍, തലയാഴം, കല്ലറ, ടി.വി പുരം പഞ്ചായത്തുകളിലെയും 26-ാം തീയതി വൈക്കം മുന്‍സിപ്പാലിറ്റിയിലെയും, ഉദയനാപുരം, മറവന്‍തുരുത്ത് പഞ്ചായത്തുകളിലെയും, 27ന് തലയോലപ്പറമ്പ്, വെള്ളൂര്‍, മുളക്കുളം, ചെമ്പ് എന്നീ പഞ്ചായത്തുകളിലെയും, 28ന് കടുത്തുരുത്തി, മാഞ്ഞൂര്‍, ഞീഴുര്‍ പഞ്ചായത്തുകളിലെയും കാര്‍ഡു വിതരണം നടക്കും. ഈ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് കാര്‍ഡു വിതരണം ചെയ്യുക. കുടുംബകാര്‍ഡില്‍ നിന്ന് പേര് കുറവ് ചെയ്ത പുതിയ കാര്‍ഡിനപേക്ഷിച്ചവര്‍ കുടുംബകാര്‍ഡ് കൂടി കൊണ്ടു വരണം. മുന്‍ഗണനാകാര്‍ഡിന് 50 രൂപയും പൊതുവിഭാഗം കാര്‍ഡുകള്‍ക്ക് 100 രൂപയും നല്‍കണം. റേഷന്‍കാര്‍ഡ് മറ്റൊരു താലൂക്കിലേയ്ക്ക് മാറ്റുന്നതിനും കാര്‍ഡിലെ ഒരംഗത്തെ മാറ്റുന്നതിനുമുള്ള അപേക്ഷകള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും കാര്‍ഡുമായി ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. റേഷന്‍കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷിച്ചിട്ടുള്ളവര്‍ കാര്‍ഡുമായി ഓഫീസില്‍ ഹാജരാകുന്ന മുറയ്ക്ക് പേര് ചേര്‍ത്ത് നല്‍കുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.