Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭാ കാര്യാലയം ആധുനിക വല്‍ക്കരിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തി നഗരസഭ ബജറ്റ്
21/02/2019

വൈക്കം: ശതാബ്ദി സ്മാരകമായി നഗരസഭാ കാര്യാലയം ആധുനിക വല്‍ക്കരിക്കാന്‍ നഗരസഭാ ബജറ്റില്‍ തുക വകയിരുത്തി. സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. നഗരസഭ ഓഫീസ് ഹൈടെക് ആക്കുന്നതിന് 30 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ എം.ആര്‍.എഫ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ അജൈവമാലിന്യങ്ങള്‍ തരംതിരിച്ചു ശേഖരിക്കുന്നതിനു സംവിധാനമുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ഷ്രെഡ്ഡിങ് യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. മാലിന്യം ശേഖരിക്കുന്നതിനു ട്രാക്ടര്‍ വാങ്ങാന്‍ 13 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ബീച്ച് നവീകരണത്തിനു 35 ലക്ഷം രൂപയും പുല്ലുകുളത്ത് വനിതാ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനു 40 ലക്ഷവും പടിഞ്ഞാറെനടയില്‍ ബസ് ബേ നിര്‍മിക്കുന്നതിനു 25 ലക്ഷവും ദളവാക്കുളം ബസ് സ്റ്റാന്റില്‍ ബസ് ബേ പൂര്‍ത്തീകരിക്കുന്നതിനായി 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ശ്രീമൂലം മാര്‍ക്കറ്റ് പുനരാരംഭിക്കുന്നതിനു 10 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ടൗണ്‍ ഹാള്‍ നവീകരിക്കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഒന്നര നൂറ്റാണ്ട് പിന്നിടുന്ന ടൗണ്‍ എല്‍.പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിനായി 2.35 ലക്ഷം രൂപ നല്‍കും. നഗരസഭയ്ക്ക് സ്വന്തമായി സ്റ്റേഡിയവും കളിസ്ഥലവും നിര്‍മിക്കുന്നതിനു റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപ അനുവദിക്കുന്നതിനായി പദ്ധതി രൂപ രേഖ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. 26,77,30,737 രൂപ വരവും 26,04,79,735 രൂപ ചെലവും 72,51,002 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അവതരിപ്പിച്ചു. ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു.