Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് വൈക്കത്ത് ആവേശോജ്ജ്വലമായ സ്വീകരണം.
21/02/2019
ജനമഹായാത്ര നയിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വൈക്കത്തെ സമ്മേനം വേദിയിലേക്ക് പൂമാല അണിയിച്ചു സ്വീകരിക്കുന്നു.

വൈക്കം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് വൈക്കത്ത് ആവേശോജ്ജ്വലമായ സ്വീകരണം. ഇന്നു രാവിലെ 10.30ന് പടിഞ്ഞാറെ ഗോപുരനടയിലെത്തിയ കെ.പി.സി.സി പ്രസിഡന്റിനെ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സമ്മേളനസ്ഥലമായ ബോട്ടുജെട്ടി മൈതാനത്തേക്ക് ആനയിച്ചു. വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, സേവാദള്‍ വാളന്റിയര്‍മാരുടെ ബാന്റ് സെറ്റ് എന്നിവയോടുകൂടിയാണ് സ്വീകരിച്ചത്. സത്യാഗ്രഹ സ്മാരക മന്ദിരത്തിനു മുന്നില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ജാഥാ ക്യാപ്റ്റന്‍ സമ്മേളന വേദിയിലേക്ക് പ്രവേശിച്ചത്. വേദിക്കുമുന്നില്‍ പുഷ്പഹാരങ്ങളിട്ട് വച്ചിരുന്ന കാസര്‍കോട് വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്തിന്റെയും ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. കെ.സി ജോസഫ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നില്‍ സുരേഷ് എം.പി, കോണ്‍ഗ്രസ് നേതാക്കളായ ഡോ. ശുരനാട് രാജശേഖരന്‍, ജോസഫ് വാഴയ്ക്കന്‍, കെ.ബാബു, ജോണ്‍സണ്‍ എബ്രഹാം, എം.എം നസീര്‍ കൊല്ലം, ആര്‍.വല്‍സലന്‍ പാറശ്ശാല, ലതിക സുഭാഷ്, എ.എ ഷുക്കൂര്‍, അഡ്വ. ടോമി കല്ലാനി, ജോഷി ഫിലിപ്പ്, അബ്ദുള്‍ മൂത്തലിബ്, പി.എ സലിം, ഡോ. സി.ആര്‍ ജയപ്രകാശ്, ഐ.കെ രാജു, അഡ്വ. പി..പി സിബിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.