Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുമന്ദിര സമര്‍പ്പണ സമ്മേളനം
21/02/2019
മൂത്തേടത്തുകാവ് 114-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ നിര്‍മ്മിച്ച ഗുരുമന്ദിരത്തിന്റെ സമര്‍പ്പണ സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മൂത്തേടത്തുകാവ് 114-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം നിര്‍മ്മിച്ച ഗുരുമന്ദിര സമര്‍പ്പണ സമ്മേളനം എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. വരും തലമുറയ്ക്ക് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെടാതെ നേടിക്കൊടുക്കാന്‍ എസ്.എന്‍.ഡി.പി യോഗത്തെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ശ്രീനാരായണീയ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുധര്‍മ്മത്തെ അധിഷ്ഠിതമാക്കിയുള്ള സംഘടനാ പ്രവര്‍ത്തനമാണ് എസ്.എന്‍.ഡി.പി യോഗം അനുവര്‍ത്തിച്ചു വരുന്നതെന്നും അതിന്റെ നേട്ടങ്ങളാണ് യോഗത്തെ ഇന്നത്തെ വളര്‍ച്ചയില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. വി.എസ് രാമകൃഷ്ണന്‍, കെ.റ്റി അനില്‍കുമാര്‍, പി.പി സന്തോഷ്, രാജേഷ് പി മോഹനന്‍, സന്ധ്യാ അശോകന്‍, പി.വി വിവേക്, ഷീജ സാബു എന്നിവര്‍ പ്രസംഗിച്ചു.