Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടികജാതി - പട്ടികവര്‍ഗ്ഗങ്ങളുടെ പുരോഗതിക്കായി സമഗ്രമായ ഒരു വികസനനയം ആവിഷ്‌ക്കരിക്കാന്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാറി മാറി അധികാരത്തിലേറിയ ഒരു ഗവണ്‍മെന്റിനും കഴിഞ്ഞിട്ടില്ലെന്ന് എന്‍.കെ.നീലകണ്ഠ
15/02/2016
നിലനില്‍പ്പ് സമരപന്തലില്‍ നടന്ന ജനകീയ പ്രതിഷേധ യോഗം കേരള പുലയ മഹാസഭ സംസ്ഥാന പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

സ്വാതന്ത്ര്യം ലഭിച്ച് ഏഴ് ദശകങ്ങള്‍ പിന്നിട്ടിട്ടും പട്ടികജാതി - പട്ടികവര്‍ഗ്ഗങ്ങളുടെ പുരോഗതിക്കായി സമഗ്രമായ ഒരു വികസനനയം ആവിഷ്‌ക്കരിക്കാന്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാറി മാറി അധികാരത്തിലേറിയ ഒരു ഗവണ്‍മെന്റിനും കഴിഞ്ഞിട്ടില്ലെന്ന് കേരള പുലയ മഹാസഭ സംസ്ഥാന പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍ ആരോപിച്ചു. കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ മഹാസഭയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫീസിനു മുന്നില്‍ ഒരു മാസമായി തുടരുന്ന നിലനില്‍പ്പ് സമരപന്തലില്‍ നടന്ന ജനകീയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഗ്രമായ ഒരു വികസന നയത്തിന്റെ അഭാവത്തില്‍ പട്ടികവിഭാഗങ്ങള്‍ക്കുള്ള പല പദ്ധതികളും സമഗ്രമായി നടപ്പാക്കാന്‍ കഴിയുന്നില്ല. പല പദ്ധതികളും പാതിവഴിയില്‍ നിലയ്ക്കുന്നു. ബജററ് വിഹിതമെന്ന നിലയില്‍ വക കൊള്ളിക്കുന്ന പട്ടികവിഭാഗങ്ങളുടെ വികസനത്തിനും പുരോഗതിക്കും ഉപയോഗിക്കേണ്ട വികസനഫണ്ട് വകമാററി ചിലവഴിക്കുന്നു. ഗവണ്‍മെന്റുകളുടെ കെടുകാര്യസ്ഥതയും അനാസ്ഥയും പദ്ധതികളുടെ ആസൂത്രണം ഇല്ലായ്മയും മൂലം ഇടനിലക്കാര്‍ ലാഭം കൊയ്യുന്നു. പട്ടികജാതി - പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണപക്ഷത്ത് ഇത്രയധികം പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാതിനിധ്യമുള്ള ഒരു ഗവണ്‍മെന്റ് ഇതിന് മുന്‍മ്പ് ഉണ്ടായിട്ടില്ല. ഒരു മാസം പിന്നിട്ട പട്ടികവര്‍ഗ്ഗക്കാരുടെ നിലനില്‍പ്പ് സമരം അവസാനിപ്പിക്കുന്നതിന് ഗവണ്‍മെന്റ് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ സമരസഹായ സമിതി ചെയര്‍മാന്‍ പി.പുഷ്‌ക്കരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കണ്‍വീനര്‍ പി.കെ.വേണു, സമരസഹായ സമിതി കണ്‍വീനര്‍ കെ.ഗുപ്തന്‍, സമര സഹായ സമിതി അംഗങ്ങളായ ടി.വി.മിത്രലാല്‍, വി.ശിവദാസ്, പ്രവീണ്‍.കെ.മോഹന്‍, കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.രാജപ്പന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.