കുടുംബസംഗമവും വാര്‍ഷികവും
21/02/2019
ഡിഫന്‍സ് സിവിലിയന്‍ പെന്‍ഷനേഴ്സ് അസോസിയേഷന് കോട്ടയം-എറണാകുളം യൂണിറ്റിന്റെ കുടുംബസംഗമവും വാര്‍ഷികവും യൂണിറ്റ് കണ്‍വീനര്‍ കെ.പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ഡിഫന്‍സ് സിവിലിയന്‍ പെന്‍ഷനേഴ്സ് അസോസിയേഷന് കോട്ടയം-എറണാകുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും വാര്‍ഷികവും നടത്തി. വൈസ് പ്രസിഡന്റ് കെ.ബി ഗോപിനാഥന് നായരുടെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടി യൂണിറ്റ് കണ്‍വീനര്‍ കെ.പി ജോസഫ് ഉദ്ഘാടനം ചെയ്തു. എം.ഇ രഘുനാഥന്, ഡൊമനിക്, ഗോപാലകൃഷ്ണന് നായര്‍, ജോണ്‍ കുര്യന്, ചന്ദ്രശേഖരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.