Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് വനിതാ സമാജങ്ങളുടെ യോഗം നടത്തി
21/02/2019
വെച്ചൂര്‍-തലയാഴം എന്‍.എസ്.എസ് മേഖലയിലെ വനിതാ സമാജങ്ങളുടെ യോഗം വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയനില്‍പ്പെട്ട വെച്ചൂര്‍-തലയാഴം മേഖലകളിലെ വനിതാ സമാജങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു വേണ്ടി യോഗം നടത്തി. 1105-ാം നമ്പര്‍ തലയാഴം എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്ന സമ്മേളനം വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ട്രഷറര്‍, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.എസ്.എസ്.എസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍, വനിതാ യൂണിയന്‍ സെക്രട്ടറി റ്റി.ആര്‍ ഇന്ദിരാമണി എന്നിവര്‍ പ്രസംഗിച്ചു.