Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടക്കേമുറി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം 22ന്
21/02/2019

വൈക്കം: വൈക്കം താലൂക്ക് വടക്കേമുറി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം 22ന് രാവിലെ 10.30ന് എം.എല്‍.എ സി.കെ ആശ നിര്‍വഹിക്കും. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രോഹിണിക്കുട്ടി അയ്യപ്പന്‍, കോട്ടയം ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു, പാലാ ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, വൈക്കം തഹസില്‍ദാര്‍ പി.ജി രാജേന്ദ്രബാബു എന്നിവര്‍ പങ്കെടുക്കും. സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് നിര്‍മ്മിതി കേന്ദ്രം കോട്ടയമാണ്.