Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്വാസ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി എറണാകുളം-അങ്കമാലി അതിരൂപത.
21/02/2019

വൈക്കം: ആകസ്മികമായി ഉണ്ടാകുന്ന രോഗ ചികിത്സാ ചെലവുകളില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന കുടുംബങ്ങള്‍ക്കായി ആശ്വാസ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി എറണാകുളം-അങ്കമാലി അതിരൂപത. അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയും പ്രമുഖ ഇന്‍ഷുറന്‍സ് സേവന ദാതാക്കളായ സ്റ്റാര്‍ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയും സഹകരിച്ചാണ് ആശ്വാസ് പദ്ധതി നടപ്പാക്കുന്നത്. മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍വരു പദ്ധതിയുടെ കാലാവധി ഒരുവര്‍ഷമാണ്. കുടുംബനാഥന്‍, കുടുംബനാഥ, 25 വയസില്‍താഴെ പ്രായമുള്ള പരമാവധി മൂന്നു മക്കള്‍ എന്നിവരാണ് കുടുംബത്തിന്റെ പരിധിയില്‍വരുന്നത്. 5 മാസം മുതല്‍ 85 വയസുവരെ പ്രായമുള്ളവര്‍ക്ക് അംഗത്വം ലഭിക്കുതാണ്. 25 വയസില്‍ കൂടുതല്‍ പ്രായമുള്ള മുകളില്‍ പറഞ്ഞ കുടുംബത്തിന്റെ പരിധിയില്‍വരാത്ത അംഗങ്ങള്‍ക്ക് പ്രത്യേക പോളിസി എടുക്കേണ്ടതാണ്. പോളിസിയില്‍ചേരുന്നതിന് ഒരാള്‍ക്ക് 3750 രൂപയും അഞ്ചു പേരുള്ള ഒരുകുടുംബത്തിന് ആകെ 5500 രൂപയുമാണ് വാര്‍ഷിക പ്രീമിയമായി നല്‍കേണ്ടത്. പോളിസി കാലയളവിനുള്ളില്‍ 2 ലക്ഷം രൂപവരെ ഒരു കുടുംബത്തിന് ചികിത്സാചെലവായി ലഭിക്കും. 70 വയസുവരെയുള്ള പോളിസി ഉടമയ്ക്ക് അപകടമരണമുണ്ടായാല്‍ ഒരു ലക്ഷം രൂപ ആശ്രിതര്‍ക്ക് സഹായധനമായും ലഭിക്കും. അംഗീകൃത ആശുപത്രികളില്‍ 24 മണിക്കൂറെങ്കിലും കിടത്തിചികിത്സിക്കപ്പെടുവര്‍ക്കാണ് ചികിത്സാചെലവിന് അര്‍ഹതയുണ്ടായിരിക്കുക. ഡയാലിസിസ്, കീമോ തെറാപ്പി, റേഡിയോതെറാപ്പി, കാറ്ററാക്ട് ഓപ്പറേഷന്‍ എന്നിവയ്ക്ക് കിടത്തി ചികിത്സ നിര്‍ബന്ധമില്ല. ആശുപത്രിയില്‍ കിടന്നുള്ള ചികിത്സയ്ക്ക് മുന്‍പുള്ള 30 ദിവസങ്ങളിലേയും ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷമുള്ള 60 ദിവസങ്ങളിലേയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സാചെലവുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പോളിസിയില്‍ ചേരുമ്പോള്‍ കാന്‍സര്‍, ഹാര്‍ട്ട്, സ്‌ട്രോക്ക്, കിഡ്‌നി, കരള്‍ സംബന്ധമായ അസുഖങ്ങളൊഴികെ നിലവിലുള്ള അസുഖങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കുന്നു. കാന്‍സര്‍, ഹാര്‍ട്ട്, സ്‌ട്രോക്ക്, കിഡ്‌നി, കരള്‍ സംബന്ധമായ രോഗചികിത്സകളുടെ ക്ലയിമുകള്‍ക്ക് ഇപ്പോള്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (SKIP) ചേര്‍ന്നിരിക്കുവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിക്കുന്ന തുകയുടെ 50 ശതമാനം വരെ ലഭിക്കുതാണ്. ഭിന്നശേഷിയുള്ളവര്‍ക്ക് അവരുടെ ഭിന്നശേഷി സംബന്ധമായ അസുഖങ്ങള്‍ ഒഴികെയുള്ളവയ്ക്ക് ചികിത്സാസഹായം ലഭിക്കുന്നു. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ചികിത്സാചെലവുകളില്‍ ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിക്കുന്ന തുകയുടെ 30 ശതമാനം കോ-പേയ്‌മെന്റ്കഴിച്ച് 70 ശതമാനം മാത്രമേ ലഭിക്കുകയുള്ളൂ. ചികിത്സാചെലവുകള്‍ റീ ഇമ്പേഴ്‌സ്‌മെന്റ് രീതിയിലായിരിക്കും ലഭിക്കുന്നത്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുതിന് അതിരൂപതാതിര്‍ത്തിയിലെ ഇടവക പള്ളികളില്‍ ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് പ്രീമിയം തുകയോടൊപ്പം ഫെബ്രുവരി 25 നുമുമ്പായി അതാതു പള്ളികളിലോ, സഹൃദയയുടെ മേഖലാ ഓഫീസുകളിലോ, കേന്ദ്ര ഓഫീസിലോ നല്‍കാവുതാണ്. പദ്ധതി സംബന്ധമായ വിശദവിവരങ്ങള്‍ 0484 2344243, 94965 11444 എ ഫോണ്‍ നമ്പരില്‍ ലഭിക്കുന്നതാണ്.