Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ പഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു
21/02/2019

വൈക്കം: കുടിവെള്ളത്തിനും വരള്‍ച്ച മുന്നില്‍ കണ്ടുകൊണ്ട് ജലസംരക്ഷണത്തിന് പൊതുകുളങ്ങളും കിണറുകളുടെ സംരക്ഷണം, വിവിധ വാര്‍ഡുകളില്‍ പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍ എന്നിവയ്ക്ക് തൊഴിലുറപ്പ് പദ്ധതി കൂടി ഉള്‍പ്പെടുത്തി 1,16,50,000 രൂപ വകയിരുത്തി വെച്ചൂര്‍ പഞ്ചായത്ത് ബജറ്റ്. പഞ്ചായത്തിന് സ്വന്തമായി വാഹനം വാങ്ങുന്നതിനും 10 ലക്ഷം രൂപ, എല്ലാവര്‍ക്കും ഭവനം ഉറപ്പുനല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിക്ക് വായ്പ തുകയോടൊപ്പം 56 ലക്ഷം രൂപ, കൃഷി മേഖലയ്ക്ക് 52.50 ലക്ഷം രൂപ, പൊതുമരാമത്ത് മേഖലയ്ക്ക് 1.17 കോടി രൂപ, ശുചിത്വ മേഖലയ്ക്ക് 30 ലക്ഷം, പട്ടികജാതി വികസനത്തിന് 56.52 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 22.11 ലക്ഷം, മൃഗസംരക്ഷണ മേഖലയുടേയും ക്ഷീരവികസനത്തിനും കൂടി 4.23 കോടി ഊര്‍ജമേഖലയ്ക്ക് 28 ലക്ഷം, വനിതാ ശിശു സംരക്ഷണത്തിന് 52 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആകെ 13,35,58,483 രൂപ വരവും 13,22,56,500 രൂപ ചിലവും 13,01,983 രൂപ മിച്ചവും വരുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സതി മംഗളാനന്ദന്‍ അവതരിപ്പിച്ചു. പ്രസിഡന്റ് പി.ശകുന്തള അധ്യക്ഷത വഹിച്ചു.