Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ വലകള്‍ നശിപ്പിക്കുന്നതായും മോഡേണ്‍ ചൂണ്ടക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി
21/02/2019

വൈക്കം: മൂവാറ്റുപുഴ ആറ്റില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികളെ പ്രദേശവാസികളായ മോഡേണ്‍ ചൂണ്ടക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും തൊഴിലാളികളുടെ വലകള്‍ നശിപ്പിക്കുന്നതായും കേരള സ്റ്റേറ്റ് മത്സ്യ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) വെള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇത്തരക്കാര്‍ക്കെതിരെ പോലീസും ഫിഷറീസ് വകുപ്പും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. ചുങ്കം ഗണപതിപാറ, കൊല്ലേലി എന്നിവിടങ്ങളില്‍ നിന്നാണ് ഭീഷണി ഉണ്ടായത്. സല്‍ക്കാര ചടങ്ങുകളില്‍ നിന്നുള്ള ഭക്ഷണ മാലിന്യങ്ങള്‍ പുഴയില്‍ നിക്ഷേപിച്ച് ഇതു ഭക്ഷിക്കാനായി വരുന്ന മത്സ്യങ്ങളെ പിടികൂടുന്ന സംഘങ്ങളാണ് ഭീഷണി മുഴക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചില്ലങ്കില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് എം.ഐ നാരായണന്‍, സെക്രട്ടറി കെ.കെ സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.