നഗരസഭയില്‍ ആജൈവമാലിന്യങ്ങള് ശേഖരിച്ചു തുടങ്ങി
21/02/2019
നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്റെ വീട്ടില്‍ നിന്നും ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മസേന അംഗങ്ങള്‍ ഏറ്റുവാങ്ങുന്നു.
വൈക്കം: 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശമുയര്‍ത്തി വൈക്കം നഗരസഭ നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയായ മാലിന്യമില്ലാത്ത ക്ഷേത്ര നഗരമാക്കാന്‍ ഹരിതകര്‍മസേന രംഗത്തിറങ്ങി. തിരക്കഥാകൃത്തും നടനുമായ പി.ബാലചന്ദ്രന്റെ തെക്കേനടയിലുള്ള പവിത്രം വീട്ടില്‍ നിന്നാണ് യൂണിഫോംധാരികളായ ഹരിതകര്‍മ സേന അംഗങ്ങള്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു. അദ്ദേഹത്തിന്റെ പക്കല്‍ നിന്നും യൂസര്‍ ഫീയും കൈപ്പറ്റി. ചടങ്ങില്‍ നഗരസഭ ചെയര്മാന് പി ശശിധരന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ എസ്.ഇന്ദിരാദേവി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ ബിജു കണ്ണേഴത്ത്, ആര്.സന്തോഷ്, രോഹിണിക്കുട്ടി അയ്യപ്പന്, ബിജിനി പ്രകാശന്, കൗണ്‍സിലര്‍മാരായ എന്‍.അനില്‍ ബിശ്വാസ്, ഡി.രഞ്ജിത്കുമാര്‍, എസ്.ഹരിദാസന്‍നായര്‍, നിര്‍മല ഗോപി, കെ.ആര് സംഗീത, സിന്ധു സജീവന്, അഡ.: അംബരീഷ് ജി.വാസു, സെക്രട്ടറി രമ്യാ ക്യഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. മാലിന്യരഹിത നഗരമായി 28നു വൈകുന്നേരം അഞ്ചിന് മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.സി മൊയ്തീന് പ്രഖ്യാപിക്കും. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കും.