Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരക്കേറിയ റോഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനുള്ള നീക്കം വലിയ പ്രതിഷേധത്തിലേക്ക്
20/02/2019
വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രി റോഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ ഇട്ട പോസ്റ്റുകള്‍.

വൈക്കം: തിരക്കേറിയ കാരയില്‍ ആയുര്‍വേദ ആശുപത്രി റോഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബി അധികാരികളുടെ നീക്കം വലിയ പ്രതിഷേധത്തിനു ഇടയാക്കുന്നു. കാര, മടിയത്തറ മേഖലകളിലെ വോള്‍ട്ടേജ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാനാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതെന്നാണ് അധികാരികളുടെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ഇതിനോടു നാട്ടുകാര്‍ക്കും എതിര്‍പ്പൊന്നുമില്ല. ഇപ്പോള്‍ തന്നെ വാഹനങ്ങളുടെ തിരക്കില്‍ വീര്‍പ്പുമുട്ടുന്ന റോഡിന്റെ വളവിനു സമീപമാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നത്. ഇതിനുവേണ്ടിയുള്ള പോസ്റ്റുകള്‍ ഇവര്‍ സ്ഥാപിച്ചുകഴിഞ്ഞു. പോസ്റ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞാണ് ഇവിടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. ഇതിനെതിരെ വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിപ്പെട്ടെങ്കിലും നിലപാടില്‍ മാറ്റം വരുത്താന്‍ ആരും തയ്യാറാകുന്നില്ല. കാരയില്‍ ആയുര്‍വേദ ആശുപത്രി, വാര്‍വിന്‍ സ്‌കൂള്‍, ലിസ്യു സ്‌കൂള്‍, കോവിലകത്തും കടവ് മാര്‍ക്കറ്റ് എന്നിവിടയങ്ങളിലേക്കു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്. സ്‌കൂള്‍ വാഹനങ്ങളും മാര്‍ക്കറ്റിലേക്കുള്ള വാഹനങ്ങളുമെല്ലാം ഇതുവഴി തന്നെ. ഇതുപോലുള്ള പ്രശ്‌നങ്ങള്‍ നിഴലിച്ചു നില്‍ക്കുമ്പോഴാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനുള്ള നീക്കം. നിലപാടില്‍ കെ.എസ്.ഇ.ബി അധികാരികള്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനു ഒരുങ്ങുകയാണ് നാട്ടുകാര്‍.