Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംയോജിത തെങ്ങ് കീടരോഗ നിയന്ത്രണ പദ്ധതി നടപ്പിലാക്കി.
20/02/2019
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ മറവന്തുരുത്ത് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സംയോജിത തെങ്ങ് കീടരോഗ നിയന്ത്രണ പദ്ധതി പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൃഷിവകുപ്പിന്റെ നാളികേര വികസന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ വാഴൂര്‍, മറവന്തുരുത്ത് പഞ്ചായത്തുകളില്‍ സംയോജിത തെങ്ങ് കീടരോഗ നിയന്ത്രണ പദ്ധതി നടപ്പിലാക്കി. പദ്ധതി മറവന്തുരുത്ത് പഞ്ചായത്തില്‍ പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. നാളികേര വികസന ബോര്‍ഡില്‍ നിന്നും പരിശീലനം നേടിയവര്‍ തെങ്ങുകള്‍ ശുചീകരിച്ച് കീടരോഗം തടയുന്നതാണ് പദ്ധതി. പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ റജിമോള്‍ മാത്യൂ, മറവന്തുരുത്ത് കൃഷി ഓഫീസര്‍ റെയ്ച്ചല്‍ സോഫിയ, അസ്സിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.ആര്‍ ബീന, കേരഗ്രാമം അപെക്‌സ് പ്രസിഡന്റ് അശോകന്‍ കരിയില്‍ എന്നിവര്‍ പ്രസംഗിച്ചു. കായംകുളം തോട്ടവിള ഗവേഷണകേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ. ചന്ദ്രിക മോഹന്‍ പദ്ധതിയെക്കുറിച്ച് ക്ലാസ്സെടുത്തു.