Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാതൃ വന്ദനവും മഹാ ഗുരുപൂജയും നടത്തി
19/02/2019

വൈക്കം: എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയിലെ ഗുരുധര്‍മം കുടുംബയൂണിറ്റിലെ ശ്രീ ശാരദ വിദ്യാ വര്‍ധിനി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ഗുരുമന്ദിരത്തില്‍ വിദ്യാ രാജ ഗോപാല മന്ത്രാര്‍ച്ചനയും മാതൃ വന്ദനവും മഹാ ഗുരുപൂജയും നടത്തി. ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍ ദീപപ്രകാശനം നിര്‍വഹിച്ചു. ശാഖാ സെക്രട്ടറി കെ.എന്‍ മോഹന്‍ദാസ്, യൂണിറ്റ് ചെയര്‍മാന്‍ സുബേഷ് ഇളമനത്തറ, കണ്‍വീനര്‍ ജിഷ വാഴേകാട്, ബിനു, മനോഹരന്‍, ഹരീഷ്, ബിജി, പ്രേമ, ഷൈല, വിനീത എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രം മേല്‍ശാന്തി രൂപേഷ് ശാന്തികള്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ബാലവേദി അധ്യാപകന്‍ വി.വി കനകാംബരന്‍ വിദ്യാരാജ ഗോപാല മന്ത്രാര്‍ച്ചന മന്ത്രം ചൊല്ലിക്കൊടുത്തു. ഗുരുസന്നിധിയില്‍ വെച്ച് കുട്ടികള്‍ മാതൃവന്ദനവും നടത്തി. ഗുരു സന്നിധിയില്‍നിന്നും കുട്ടികള്‍ക്ക് പൂജിച്ച പേന പ്രസാദമായി നല്‍കി. തുടര്‍ന്നു പ്രസാദ വിതരണവും സമൂഹ പ്രാര്‍ത്ഥനയും നടത്തി.