Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുന്നുമ്മേല്‍കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര മഹോത്സവത്തിനു കൊടിയേറ്റി.
19/02/2019
എഴുമാന്തുരുത്ത് കുന്നുമ്മേല്‍കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ കൊടിയേറ്റുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 1008-ാം നമ്പര്‍ എഴുമാന്തുരുത്ത് ശാഖയിലെ കുന്നുമ്മേല്‍കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര മഹോത്സവത്തിനു ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ കൊടിയേറ്റി. മേല്‍ശാന്തി സുരേഷ് വൈക്കം, സൈജു ശാന്തി, സുമേഷ് ശാന്തി, രഞ്ജിത് ശാന്തി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കൊടിയേറ്റിനു മുന്നോടിയായി ആര്‍.ശങ്കര്‍ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ താലപ്പൊലി നടത്തി. കൊടിയേറ്റ് ചടങ്ങിനു ക്ഷേത്രം പ്രസിഡന്റ് അജികുമാര്‍, വൈസ് പ്രസിഡന്റ് ബാബു പൂന്തോട്ടത്തില്‍, സെക്രട്ടറി പി.വി സജി, പി.പി സന്തോഷ് കുമാര്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രാഹുല്‍ പാറയില്‍, സെക്രട്ടറി ജിതിന്‍ ജനാര്‍ദ്ദനന്‍, വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ കാര്‍ത്തികേയന്‍, സെക്രട്ടറി ബിന്ദു ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നു രാവിലെ ഏട്ടിന് കലശാഭിഷേകം, ഉച്ചക്ക് 12ന് അന്നദാനം, വൈകുന്നേരം ആറിന് താലപ്പൊലി, രാത്രി 8.30ന് നൃത്തനൃത്ത്യങ്ങള്‍, 9.30ന് മുടിയേറ്റ് എന്നിവ നടക്കും.