Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരയോഗം ഭാരവാഹികളുടെ യോഗം
19/02/2019
മറവന്‍തുരുത്ത് മേഖലയിലെ എന്‍.എസ്.എസ് കരയോഗം ഭാരവാഹികളുടെ യോഗം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ മറവന്‍തുരുത്ത് മേഖലയിലെ ഒന്‍പത് എന്‍.എസ്.എസ് കരയോഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നടത്തിയ യോഗം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. എച്ച്.ആര്‍ സെന്ററില്‍ നടന്ന യോഗത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. ആധ്യാത്മിക കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ രാധാകൃഷ്ണന്‍, പ്രതിനിധി സഭാംഗം സുരേഷ് കുമാര്‍, എന്‍.എസ്.എസ് അഡീഷണല്‍ സെക്രട്ടറി എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.