Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
19/02/2019
വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം, വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 103-ാമത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. എം. ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സാബു തോമസ് മുഖ്യ പ്രഭാഷണവും, വിരമിക്കുന്ന അധ്യാപകരെ ആദരിക്കുകയും നടത്തി. ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ദിവാകരന്‍, വാര്‍ഡ് മെമ്പര്‍ കെ.എസ് സജീവ്, എ.ജെ സന്തോഷ്, ഡി.മനോജ്, ജാന്‍സി മാത്യു, വിജിമോള്‍, ജോര്‍ജ്ജ് വര്‍ഗീസ് എന്‍.മനോജ്, എയ്ഞ്ചല്‍ മെറിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. പാഠ്യപാഠ്യേതര മേഖലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും സമ്മാനദാനവും നിര്‍വഹിച്ചു. വിരമിക്കുന്ന അധ്യാപകരായ ജോസ് കെ.പോള്‍ (പ്രിന്‍സിപ്പാള്‍), ബി.സാലി, ആര്‍.ഗിരിജാകുമാരി, എം.ആര്‍ അംബിക എന്നിവര്‍ മറുപടി പ്രസംഗം നടത്തി.