Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി
19/02/2019
വൈക്കം കൈരളി റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷികവും കുടുംബസംഗമവും നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൈരളി റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷികവും കുടുംബസംഗമവും പോളശ്ശേരി പ്രാര്‍ത്ഥനാലയത്തില്‍ നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആര്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.വൈ.എസ്.പി കെ.സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. പ്രളയക്കെടുതിയില്‍ നാശനഷ്ടം നേരിട്ട കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം മുന്‍ നിയമസഭ സെക്രട്ടറി അഡ്വ. പി.ഡി ശാര്‍ങ്ധരന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, ബിജു കണ്ണേഴത്ത്, പി.എന്‍ കിഷോര്‍ കുമാര്‍, ജനമൈത്രി പോലീസ് സി.ആര്‍.ഒ കെ.വി സന്തോഷ്, വി.എ നൗഷാദ്, ഹരിശ്രീ നജീബ്, ഹരിശ്രീ പ്രവീണ്‍, എ.നാരായണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടത്തി.