Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളവെടുപ്പ് ഉത്സവം നടത്തി
19/02/2019
തലയാഴം പഞ്ചായത്തില്‍ മുണ്ടാര്‍ ഏഴാം ബ്ലോക്കില്‍ കര്‍ഷകകൂട്ടായ്മയില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ. ജയകുമാരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം പഞ്ചായത്തില്‍ വര്‍ഷങ്ങളായി തരിശുകിടന്ന മുണ്ടാര്‍ ഏഴാം ബ്ലോക്ക് പാടശേഖരത്തെ വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ അധ്യക്ഷത വഹിച്ചു. തലയാഴം കൃഷിഭവന്റെയും, പഞ്ചായത്തിന്റെയും, പാടശേഖരസമിതിയുടെയും കൂട്ടായ്മയിലാണ് പാടശേഖരം യോഗ്യമാക്കി കൃഷി നടത്തിയത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച കൃഷിക്ക് നൂറുമേനി വിളവ് കിട്ടിയത് കര്‍ഷക കൂട്ടായ്മയ്ക്ക് നേട്ടമായി. ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഷാജി, വാര്‍ഡ് മെമ്പര്‍ ഷീജ ബൈജു, പി.എസ് മുരളീധരന്‍, കൃഷി ഓഫീസര്‍ സിജി എന്‍.നാഥ്, കൃഷി അസിസ്റ്റന്റുമാരായ എന്‍.ആര്‍ അനീഷ്‌കുമാര്‍, പി.കെ മുരുകദാസ്, പാടശേഖരസമിതി പ്രസിഡന്റ് സനല്‍കുമാര്‍, സെക്രട്ടറി ഡി.സോമന്‍ എന്നിവര്‍ പങ്കെടുത്തു.