Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികാഘോഷവും അനുമോദന സമ്മേളനവും
13/02/2016
വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വാര്‍ഷികാഘോഷം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വാര്‍ഷികാഘോഷവും അനുമോദന സമ്മേളനവും നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ഡി സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈക്കം ഡി.വൈ.എസ്.പി എന്‍.സി രാജ്‌മോഹനന്‍ മുഖ്യാതിഥി ആയിരുന്നു. നഗരസഭ കൗണ്‍സിലര്‍ അംബരീഷ് ജി.വാസു അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. എ.ഇ.ഒ പി.രത്‌നമ്മ, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.ഡി ശശികല, എന്‍.മനോജ്കുമാര്‍, വി.എസ് ഗ്രേഷ്മ, പി.ഷാജി, തോമസ് വര്‍ഗീസ്, എന്‍.പ്രീത രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.