Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരയോഗ മന്ദിരത്തിന്റെയും പ്രാര്‍ത്ഥനാലയത്തിന്റെയും ശിലാസ്ഥാപനം
11/02/2019
വൈക്കം പത്മനാഭപിള്ള മെമ്മോറിയല്‍ എന്‍.എസ്.എസ് കരയോഗം നിര്‍മ്മിക്കുന്ന കരയോഗ മന്ദിരത്തിന്റെ ശിലസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറി 1634-ാം നമ്പര്‍ വൈക്കം പത്മനാഭപിള്ള മെമ്മേറിയല്‍ എന്‍.എസ്.എസ് കരയോഗം നിര്‍മ്മിക്കുന്ന കരയോഗ മന്ദിരത്തിന്റെയും പ്രാര്‍ത്ഥനാലയത്തിന്റെയും ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ശിവരാമകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എസ്.മുരുകേശ്, കരയോഗം സെക്രട്ടറി എസ്.യൂ കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് പി.ആര്‍ സുരേഷ് കുമാര്‍, വി.രാമചന്ദ്രന്‍ നായര്‍, എം.ബാലചന്ദ്രന്‍, സുശീല എം. നായര്‍, രമ്യ ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.