Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികാഘോഷപരിപാടികള്‍ നടത്തി
11/02/2019
കേരള വേലന്‍ മഹാജനസഭ വൈക്കം ടൗണ്‍ ശാഖാവാര്‍ഷികവും കുടുംബസംഗമവും സംസ്ഥാന രക്ഷാധികാരി ഡി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള വേലന്‍ മഹാജനസഭ ടൗണ്‍ 26-ാം നമ്പര്‍ ശാഖയുടെ വാര്‍ഷികവും കുടുംബസംഗമവും സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും നടത്തി. വ്യാപാരഭവനില്‍ നടത്തിയ വാര്‍ഷികാഘോഷപരിപാടികള്‍ സംസ്ഥാന രക്ഷാധികാരി ഡി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എന്‍ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം സജീവന്‍ മുഖ്യപ്രഭാഷണവും സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയന്‍ വിദ്യാഭ്യാസ അവാര്‍ഡുകളുടെ വിതരണവും നടത്തി. ഡി.കുമാര്‍, എന്‍.രാജപ്പന്‍, പി.വി ഷാജില്‍, കെ.കെ പത്മനാഭന്‍, ആര്‍.അശോകന്‍, എസ്.രാധകൃഷ്ണന്‍, ഷാജി, ലളിത ശശി, ബി.മുരളി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന നേതാക്കളായ പ്രസിഡന്റ് കെ.ഇ മണിയന്‍, ജനറല്‍ സെക്രട്ടറി കെ.എം സജീവന്‍, പി.വി ഷാജില്‍, ആര്‍.അശോകന്‍, എസ്.രാധാകൃഷ്ണന്‍, ലളിത ശശി എന്നിവര്‍ക്ക് സ്വീകരണം നല്‍കി.