Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
11/02/2019
അക്ഷയ റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ കുടുംബസംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അക്ഷയ റസിഡന്റ്‌സ് അസോസിയേഷന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. ശബരിമല മുന്‍മേല്‍ശാന്തി ഇടമന ദാമോദരന്‍ പോറ്റി ദീപപ്രകാശനം നടത്തിയ ചടങ്ങ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സോമന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ പ്ലാസ്റ്റിക്ക് രഹിത ഭവനം പദ്ധതി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി കെ.സുഭാഷ് കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.എസ് വിജയനാഥന്‍ പിള്ള, എസ്.ഇന്ദിരാദേവി, നിര്‍മ്മല ഗോപി, ഷിബി സന്തോഷ്, കെ.വി സന്തോഷ്, ശിവരാമകൃഷ്ണന്‍ നായര്‍, വി.എസ് കുമാര്‍, കെ.എസ് ശിവന്‍കുട്ടി നായര്‍, പി.കെ വിജയകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.