Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് 16ന് കൊടിയേറും.
13/02/2016

വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് 16ന് കൊടിയേറും. രാവിലെ 9.30നും 10.30നും മദ്ധ്യേ തന്ത്രിമുഖ്യന്‍ മനയത്താററുമനയക്കല്‍ ബ്രഹ്മശ്രീ ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേററ്. 11ന് ദേവീമാഹാത്മ്യപാരായണം, വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിന് ഗരുഡന്‍ പറവ അരങ്ങേററം, ചെണ്ടമേളം, രാത്രി ഒന്‍പതിന് കൊടിക്കീഴില്‍ വിളക്ക്. 17ന് രാവിലെ 6.30ന് ദേവീസ്‌തോത്രപാരായണം, എട്ടിന് പന്തീരടിപൂജ, പത്തിന് ശ്രീബലി, വൈകുന്നേരം ആറിന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, ഏഴിന് താലപ്പൊലി വരവ്, 7.30ന് ഡാന്‍സ്, രാത്രി ഒന്‍പതിന് വിളക്ക്. 18ന് രാവിലെ 6.30ന് ലളിതസഹസ്രനാമപാരായണം, ഒന്‍പതിന് എഴുന്നള്ളിപ്പ്, വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിന് താലപ്പൊലി വരവ്, 7.30ന് ഓട്ടംതുള്ളല്‍. 19ന് രാവിലെ ആറിന് ദേവീമാഹാത്മ്യപാരായണം, 6.30ന് സഹസ്രനാമജപം, 8.30ന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, ഏഴിന് താലപ്പൊലി വരവ്, രാത്രി എട്ടിന് കഥകളി. 20ന് രാവിലെ ആറിന് ദേവീമാഹാത്മ്യപാരായണം, 6.30ന് സഹസ്രനാമജപം, 8.30ന് ശ്രീബലി, ഉച്ചക്ക് 12.30ന് പ്രസാദംഊട്ട്, വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, ഏഴിന് ദേശതാലപ്പൊലി, 7.30ന് കോമഡിഷോ. 21ന് രാവിലെ അഞ്ചിന് എഴുന്നള്ളിപ്പ്, ആറിന് ദേവീമാഹാത്മ്യപാരായണം, വൈകുന്നേരം ഏഴിന് ദീപാരാധന, വെടിക്കെട്ട്, താലപ്പൊലി വരവ്, 7.15ന് ഭരതനാട്യം, കുച്ചിപ്പുടി, രാത്രി 8.30ന് നാടകം. 22ന് രാവിലെ ആറിന് സഹസ്രനാമജപം, ഏഴിന് നാരായണീയപാരായണം, ഒന്‍പതിന് കാഴ്ചശ്രീബലി, 11.30ന് വിശേഷാല്‍ ഉച്ചപൂജ, ഉച്ചക്ക് ഒന്നിന് മഹാപ്രസാദം ഊട്ട്, വൈകുന്നേരം അഞ്ചിന് പകല്‍പൂരം, പാണ്ടിമേളം, ഏഴിന് ദീപാരാധന, രാത്രി 8.30ന് ഗാനമേള, 11ന് വലിയവിളക്ക്, പഞ്ചവാദ്യം. 23ന് രാവിലെ ആറിന് ഭാഗവതപാരായണം, എട്ടിന് ദേവീമാഹാത്മ്യപാരായണം, ഉച്ചക്ക് 12.30ന് ആറാട്ടുസദ്യ, വൈകുന്നേരം അഞ്ചിന് ആറാട്ടുപുറപ്പാട്, 5.30ന് നാദസ്വരകച്ചേരി, ഏഴിന് തിരുവാതിര, രാത്രി എട്ടിന് നാമഘോഷലഹരി, 12ന് ആറാട്ട് വരവ്, വലിയകാണിക്ക, വെടിക്കെട്ട് എന്നിവ നടക്കും.