Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
08/02/2019
പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട്ട് ജീവനക്കാരെ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനവേദിയില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുന്നു.

വൈക്കം: പ്രളയക്കെടുതിയില്‍ നിലയില്ലാ കയത്തില്‍ മുങ്ങിത്താണവരുടെ ജീവന്‍ രക്ഷിക്കാന്‍ ത്യാഗോജ്ജ്വലമായ രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട്ട് ജീവനക്കാരെ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളന വേദിയില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ആലപ്പുഴയിലും കുട്ടനാട്ടിലും വെള്ളത്തില്‍ മുങ്ങിപ്പോയ നൂറുകണക്കിന് മനുഷ്യരെ രക്ഷപ്പെടുത്തിയ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരായ ബോട്ട് മാസ്റ്റര്‍ കെ.നസീര്‍, ബോട്ട് ഡ്രൈവര്‍ എ.മുജീബ്, സ്രാങ്ക് പി.രതീഷ്, എസ്.ഡി സാജല്‍, എന്‍.കെ സരീഷ്, ഡ്രൈവര്‍ എസ്.രാജീവ് എന്നിവരെയാണ് ആദരിച്ചത്. ഇവരുടെ സേവനത്തെ സമ്മേളനം പ്രത്യേകം അഭിനന്ദിച്ചു. അനുമോദന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.എസ് സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ എം.ആര്‍ രഘുദാസ് ഉപഹാരസമര്‍പ്പണം നടത്തി. അഡ്വ. കെ.പ്രസന്നന്‍, എം.ജെ ബെന്നിമോന്‍, സി.കെ ബൈജു, ടി.എസ് സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.