Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊട്ടാരപ്പള്ളി ആശ്രമ ഇടവക ദേവാലയത്തില്‍ വി.സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറ്റി.
08/02/2019

വൈക്കം: കൊട്ടാരപ്പള്ളി ആശ്രമ ഇടവക ദേവാലയത്തില്‍ വി.സെബസ്ത്യാനോസിന്റെ തിരുനാളിന് വികാരി ഫാ.സിറിയക് മുരിക്കന്‍ കൊടിയേറ്റി. രാവിലെ നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ.റിന്റോ പുതുശ്ശേരി, ഫാ.മെജിറ്റ് വട്ടോലി, ഫാ.പോള്‍സണ്‍ കൊച്ചുകണിയാം പറമ്പില്‍ എന്നിവര്‍ കാര്‍മ്മികരായി. വൈകിട്ട് നടന്ന പൊതു ആരാധനയുടെ സമാപന ചടങ്ങിന് ഫൊറോന പള്ളി വികാരി ഫാ.ജോസഫ് തെക്കിനേന്‍ മുഖ്യകാര്‍മ്മികനായി.കൊടിയേറ്റ് ചടങ്ങിന് ട്രസ്റ്റിമാരായ ഫ്രാന്‍സിസ് തൈപറമ്പില്‍, ജോളി കൊഴിക്കോട്ട പീടികയില്‍, വൈസ് ചെയര്‍മാന്‍ അഡ്വ. സാജു വാതപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. 9ന് വേസ്പര ദിനം ആചരിക്കും. രാവിലെ 6.30ന് ദിവ്യബലി, വൈകിട്ട് 4.30ന് രൂപം വെഞ്ചരിപ്പ്, തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്ക് ഫാ.ജിജോ കടവന്‍ കാര്‍മ്മികനാകും. ഫാ.ജസ്റ്റിന്‍ കൈപമ്പ്രാടന്‍ പ്രസംഗിക്കും. 10ന് തിരുനാള്‍ ആഘോഷിക്കും. രാവില 10ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ.റിന്റില്‍ മുട്ടംതോട്ടില്‍ കാര്‍മ്മികനാകും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. 11ന് മരിച്ചവരുടെ ഓര്‍മ്മദിനം ആചരിക്കും.