Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ 16-ാമത് സംസ്ഥാന സമ്മേളനം നടത്തി
07/02/2019
സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ 16-ാമത് സംസ്ഥാന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉറച്ച നിലപാടുകളും പോരാട്ടങ്ങളുമാണ് ജോയിന്റ് കൗണ്‍സിലിനെ സംസ്ഥാന ജീവനക്കാരുടെ പ്രിയപ്പെട്ട സംഘടനയാക്കി മാറ്റിയതെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍ പറഞ്ഞു. ഭരിക്കുന്ന കക്ഷി ഏതെന്നു നോക്കാതെ ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി ജോയിന്റ് കൗണ്‍സില്‍ എക്കാലവും സജീവമായി നിലകൊണ്ടു. വൈക്കത്ത് സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ 16-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇതു തന്നെയാണ് സംഘടനയുടെ നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനും തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളിലും നവോത്ഥാന മൂല്യങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും ഗൗരവമേറിയ നിലപാടാണ് ജോയിന്റ് കൗണ്‍സില്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യാഗ്രഹ സ്മാരകഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എം.ടി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.എ സുരേഷ് പതാകയുയര്‍ത്തി. ജനറല്‍ സെക്രട്ടറി ജി.ശ്രീകുമാര്‍ സ്വാഗതമാശംസിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.സുശീലന്‍, എ.ഐ.റ്റി.യൂ.സി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. വി.മോഹനദാസ്, എം.ആര്‍ രഘുദാസ്, സി.എ അനീഷ്, എ.ജെ അച്ചന്‍കുഞ്ഞ്, റ്റി.എസ് സുരേഷ് ബാബു, ആര്‍.രബീഷ് മോന്‍, കെ.പി ശ്രീക്കുട്ടന്‍, കെ.കെ നാസര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ ജലഗതാഗത വകുപ്പ് ജീവനക്കാരെ ആദരിച്ചു. പി.എസ് സന്തോഷ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. എം.ജെ ബെന്നീ മോന്‍, അഡ്വ. കെ.പ്രസന്നന്‍, ലൗജന്‍, സി.കെ ബൈജു എന്നിവര്‍ പ്രസംഗിച്ചു.