Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി വിത്തുകളും ഗ്രോബാഗ് വിതരണവും നടത്തി
07/02/2019
വൈക്കം നഗരസഭ നടപ്പാക്കുന്ന ജൈവപച്ചക്കറി കൃഷി വികസനത്തിന്റെ ഭാഗമായ നടത്തിയ ഗ്രോബാഗ് വിതരണവും കാര്‍ഷിക സെമിനാറും നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി കൃഷിഭവന്‍ നടപ്പാക്കുന്ന ജൈവപച്ചക്കറി വിത്തുകളും ഗ്രോബാഗ് വിതരണവും, കര്‍ഷകര്‍ക്കുള്ള ആത്മ കിസാന്‍ ഗോഷ്ഠി കാര്‍ഷിക സെമിനാറും നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വളവും വിത്തും അടങ്ങുന്ന 15 ഗ്രോബാഗ് വീതം 300 കുടുംബങ്ങള്‍ക്കാണ് വിതരണം ചെയ്തത്. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൃഷി ഓഫീസര്‍ എസ്.അനില്‍കുമാര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി, കൗണ്‍സിലര്‍മാരായ എസ്.ഹരിദാസന്‍ നായര്‍, ആര്‍.സന്തോഷ്, ബിജു വി കണ്ണേഴന്‍, എന്‍.അനില്‍ ബിശ്വാസ്, ജി.ശ്രീകുമാരന്‍ നായര്‍, ശ്രീകുമാരി യൂ നായര്‍, ഒ.മോഹനകുമാരി, സൗദാമിനി, നിര്‍മ്മലാ ഗോപി എന്നിവര്‍ പ്രസംഗിച്ചു. അന്ന രഞ്ജിനി സ്‌കറിയ കാര്‍ഷിക സെമിനാറില്‍ ക്ലാസ്സെടുത്തു.