Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹകാരി സംഗമം സംഘടിപ്പിച്ചു.
07/02/2019
കേരള കോഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ നടന്ന സഹകാരി സംഗമം ഫ്രണ്ട് ജില്ലാ പ്രസിണ്ടന്റ് കെ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് കമ്മറ്റിയുടെ നേത്യത്വത്തില്‍ സഹകാരി സംഗമം സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സംഗമം ജില്ലാ പ്രസിഡന്റ് കെ.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.ജി ഷാജിമോന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.ടി.എ സംസ്ഥാന വനിതാ സെല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. കെ.എസ് ഇന്ദു മുഖ്യപ്രഭാഷണം നടത്തി. സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്കുള്ള ഉപഹാരം ജില്ലാ സെക്രട്ടറി ജോര്‍ജ് ഫിലിപ്പ് നല്‍കി. താലൂക്ക് സെക്രട്ടറി കെ.ഒ ജോസ്, സംസ്ഥാന സമിതി അംഗം ടി.ആര്‍ സുനില്‍, മീനച്ചില്‍ താലൂക്ക് പ്രസിണ്ടന്റ് പി.ടി അനില്‍കുമാര്‍, എന്‍.കെ സെബാസ്റ്റ്യന്‍, ജോസ് ജെയിംസ്, ബേബി മാത്യൂ, വി.കെ അനില്‍കുമാര്‍, പി.ആര്‍ മനോജ്, ജെയ്‌സണ്‍ ജേക്കബ്, വി.ജെ ജോണി, കെ.സി ജെയിംസ്, പി.വി മറിയാമ്മ എന്നിവര്‍ പ്രസംഗിച്ചു.