Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെക്കുകള്‍ വിതരണം ചെയ്തു.
13/02/2016

വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് വഴി പെന്‍ഷന്‍ കൈപ്പററിയിരുന്ന ഗുണഭോക്താക്കള്‍ക്ക് 2015 സെപ്‌ററംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലെ പെന്‍ഷന്‍ കുടിശ്ശിക തുകയുടെ ചെക്കുകള്‍ വിതരണം ചെയ്തു. വിതരണദിവസം ചെക്കുകള്‍ കൈപ്പററാന്‍ കഴിയാതിരുന്ന ഗുണഭോക്താക്കള്‍ 15 മുതല്‍ 17 വരെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പെന്‍ഷന്‍ സ്ലിപ്പ്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക് എന്നിവസഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരായി തുക കൈപ്പററണം. ബാങ്ക് അക്കൗണ്ട്, ഇ.എം.ഒ എന്നിവ വഴി പെന്‍ഷന്‍ കൈപ്പററുന്നവര്‍ ഹാജരാകേണ്ടതില്ല. ചെക്കുകള്‍ ബാങ്ക് അക്കൗണ്ടിലൂടെ മൂന്ന് മാസത്തിനകം മാററിയെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.