Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രാദേശിക പത്രപ്രവര്‍ത്തകക്ഷേനിധി യാഥാര്‍ത്ഥ്യമാകും
06/02/2019

വൈക്കം: കേരളത്തിലെ പതിനായിരത്തിലധികം വരുന്ന പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് പ്രത്യേകമായ ക്ഷേമനിധി ഉടന്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കമ്മറ്റി അഭിനന്ദിച്ചു. ക്ഷേമനിധിയോ മറ്റ് സുരക്ഷാ പദ്ധതികളോ ഇല്ലാത്ത പ്രാദേശിക പത്രപ്രവര്‍ത്തകര്‍, പത്ര-ഫോട്ടോഗ്രാഫര്‍മാര്‍ -വീഡിയോ ഗ്രാഫര്‍മാര്‍ എന്നിവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി നിരന്തര പ്രക്ഷോഭങ്ങളിലായിരുന്നു കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍. ജനപ്രതിനിധികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും കളക്‌ട്രേറ്റുകളിലേക്കും നടത്തിയ പത്രപ്രവര്‍ത്തക മാര്‍ച്ചുകള്‍, മനുഷ്യാവകാശ കമ്മീഷനു മുന്‍മ്പാകെ നിയമനടപടികള്‍ തുടങ്ങി ഒട്ടേറെ പരിപാടികള്‍ കെ.ജെ.യൂ സംഘടിപ്പിക്കയുണ്ടായി. ഈ നിരന്തര പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ ക്ഷേമനിധി പ്രഖ്യാപനം ഉണ്ടായത്. വലിയൊരു വിഭാഗം വരുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനമാണിത്. പ്രത്യേക ക്ഷേമനിധി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി തോമസ് ഐസക്ക്, വിഷയം നിയമസഭയില്‍ ഉന്നയിച്ച രാജു എബ്രഹാം എം.എല്‍.എ, അനുകൂലവും സഹായകവുമായ നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഇതര ജനപ്രതിനിധികള്‍ എന്നിവര്‍ക്കും കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ബാബു തോമസ്, ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് എന്നിവര്‍ അഭിവാദ്യങ്ങളറിയിച്ചു.